സിവയുടെ 'ബഗ്‌സ് ബണ്ണി' എന്ന അടിക്കുറിപ്പോടെയാണ് ധോണി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധോണിക്ക് സിവ ക്യാരറ്റ് വായില്‍ വെച്ചുകൊടുക്കുന്നതും അനുസരണയുള്ള അച്ഛനായി ധോണി അത് കഴിക്കുന്നതും കാണാൻ തന്നെ രസമാണ്.
ഇന്ത്യൻ ക്രിക്കറ്റ് താരം ധോണിയുടെയും മകൾ സിവയുടെയും രസകരമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ധോണിയും ഭാര്യ സാക്ഷിയുമാണ് സിവയുടെ രസകരമായ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടാറുള്ളത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ തിരക്കിലാണ് ഇന്ത്യന്‍ ടീമെങ്കിൽ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള തിരക്കിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. മകള്‍ സിവയോടൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം.
ക്യാരറ്റ് വായിൽ വച്ച് തരുന്ന മൂന്ന് വയസ്സുകാരി സിവയുടെ ഏറ്റവും പുതിയ വീഡിയോയാണ് ധോണി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിവയുടെ 'ബഗ്‌സ് ബണ്ണി' എന്ന അടിക്കുറിപ്പോടെയാണ് ധോണി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധോണിക്ക് സിവ ക്യാരറ്റ് വായില്‍ വെച്ചുകൊടുക്കുന്നതും അനുസരണയുള്ള അച്ഛനായി ധോണി അത് കഴിക്കുന്നതും കാണാൻ തന്നെ രസമാണ്. \
കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമാണ് 'ബഗ്‌സ് ബണ്ണി' എന്ന മുയൽ. എപ്പോഴും ക്യാരറ്റ് തിന്നു നടക്കുന്ന മുയലാണ് ബണ്ണി. ഇതുപോലെ സിവയുടെ ബഗ്‌സ് ബണ്ണിയാണ് താനെന്ന് ധോനി പറയുന്നു. ധോണിയെ ക്യാരറ്റ് കഴിപ്പിക്കുന്ന സിവയുടെ ക്യൂട്ട് വീഡിയോ എന്നത്തേയും പോലെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
