ധര്‍മ്മശാല: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നിരവധി അവസരങ്ങളില്‍ രക്ഷിച്ചിട്ടുണ്ട് മഹേന്ദ്ര സിംഗ് ധോണി. അതിനാല്‍ വിക്കറ്റിനു മുന്നിലും പിന്നിലും ധോണിയുടെ സാന്നിധ്യം ടീമിന് പ്രധാനപ്പെട്ടതാണ്. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് രക്ഷയായതും ധോണിയുടെ ഇന്നിംഗ്സാണ്. 28 റണ്‍സെടുക്കുന്നതിനിടയില്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ 112ലെത്തിലെത്തിച്ചത് ധോണിയെന്ന ഒറ്റയാനാണ്.
പതുക്കെ തുടങ്ങിയ മുന്‍ നായകന്‍ ഒന്‍പത് വിക്കറ്റ് നഷ്ടമായ ശേഷം രൗദ്രഭാവം കാട്ടി. പിന്നീട് ചഹലിനെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിര്‍ത്തി ധോണി തകര്‍ത്താടുകയായിരുന്നു. കരുതലോടെ കളിച്ച ധോണി പത്ത് ഫോറുകളും രണ്ട് കൂറ്റന്‍ സിക്സുകളുമടക്കം 87 പന്തില്‍ 65 റണ്‍സെടുത്ത് പത്താമനായാണ് പുറത്തായത്. എന്നാല്‍ ധോണി മാത്രം തിളങ്ങിയപ്പോള്‍ വിജയം ഇന്ത്യക്ക് എത്തിപ്പിടിക്കാനായില്ല.
