കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധോണിയുടെ മകള്‍ സിവ മലയാളം പാട്ട് പാടുന്ന വീഡിയോയായിരുന്നു വൈറല്‍. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന സിനിമാഗാനമാണു രണ്ട് വയസുള്ള സിവ കൊഞ്ചലോടെ പാടിയത്. ഇത്തവണ അച്ഛന്‍ എം.എസ്. ധോണിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ക്രിക്കറ്റ് കളിക്കുന്ന ധോണിയെ മാത്രം കണ്ടിട്ടുളള ആരാധകര്‍ താരത്തിന്‍റെ നൃത്തം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഹിന്ദി പാട്ടിന് നൃത്തം ചെയ്യാന്‍ മുന്‍ ക്യാപ്റ്റന്‍ ധോണിയെ പ്രോത്സാഹിപ്പിക്കുന്നതാകട്ടെ ഭാര്യ സാക്ഷിയും.

വീഡിയോ കാണാം

Scroll to load tweet…