കഴിഞ്ഞ ദിവസം ക്യാരറ്റ് വായിൽ വച്ച് കൊടുക്കുന്ന മൂന്ന് വയസ്സുകാരി സിവയുടെ വീഡിയോ ധോണി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ അച്ഛന്റെയും മകളുടേയും മറ്റൊരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. 

ഇന്ത്യൻ ക്രിക്കറ്റ് താരം ധോണിയുടേയും മകൾ സിവയുടേയും രസകരമായ വീഡിയോകൾ ആരാധകർ എന്നും ആഘോഷമാക്കാറുണ്ട്. അച്ഛൻ കളിക്കളത്തിലെ താരമാണെങ്കിൽ മകൾ സിവ സമൂഹമാധ്യമങ്ങളിലെ സൂപ്പർതാരമാണ്. കഴിഞ്ഞ ദിവസം ക്യാരറ്റ് വായിൽ വച്ച് കൊടുക്കുന്ന മൂന്ന് വയസ്സുകാരി സിവയുടെ വീഡിയോ ധോണി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ അച്ഛന്റെയും മകളുടേയും മറ്റൊരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. 

തമിഴും ഭോജ്പുരിയും സംസാരിക്കുന്ന സിവയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കിടക്കയിലിരുന്ന് വളരെ കാര്യമായാണ് അച്ഛനും മകളും തമ്മിൽ സംസാരിക്കുന്നത്. എപ്പടിയിറുക്ക് എന്ന സിവയുടെ ചോദ്യത്തിന് നല്ലായിറിക്ക് എന്ന് ധോണി മറുപടി പറയുന്നതാണ് വീഡിയോ. 'അഭിവന്ദനം രണ്ട് ഭാഷകളിൽ' എന്ന അടിക്കുറിപ്പോടെയാണ് ധോണി വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

View post on Instagram

ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ തിരക്കിലാണ് ഇന്ത്യന്‍ ടീമെങ്കിൽ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള തിരക്കിലാണ് ധോണി. മകള്‍ സിവയോടൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം.