ചെന്നൈ: തമിഴ്‌നാട് പ്രീമര്‍ ലീഗിന്‍റെ തുടക്കത്തില്‍ വീണ്ടും ചെക്പോക്കില്‍ ധോണിയുടെ വെടിക്കെട്ട് കണ്ടു. ചെന്നൈയിലായിരുന്നു എംഎസ്ഡിയുടെ സിക്‌സ് അടി ഷോ. സിക്‌സ് ഹിറ്റിംഗ് ചലഞ്ചിലാണ് ധോണി ആരാധകരെ ത്രസിപ്പിച്ച് അടുപ്പിച്ച് മൂന്ന് പന്തിലും സിക്‌സ് പായിച്ചത്. ധോണിയ്‌ക്കൊപ്പം മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡനും സിക്‌സ് ഹിറ്റിംഗ് ചലഞ്ചില്‍ പങ്കെടുത്തു.

നേരത്തെ രണ്ട് പേരും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരങ്ങളായിരുന്നു. അതിനാല്‍ തന്നെ ഇരുവര്‍ക്കും തമിഴ്‌നാട്ടില്‍ നിരവധി ആരാധകരാണ് ഉളളത്. ബൗളിംഗ് മെഷീന്‍ ഉപോയോഗിച്ച് എറിഞ്ഞ പന്തുകളാണ് മഹി അതിര്‍ത്തി കടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം സിക്‌സ് നേടിയവരില്‍ മൂന്നാം സ്ഥാനമാണ് ധോണിയ്ക്ക് ഉളളത്. ചെന്നൈയ്ക്കായി 322 സിക്‌സാണ് ധോണി ഇതുവരെ നേടിയിട്ടുളളത്. ഹൈഡനാകട്ടെ 182 സിക്‌സും സൂപ്പര്‍കിംഗ്സിനായി നേടിയിട്ടുണ്ട്.

ഇന്ന് മുതലാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ആരംഭിക്കുക. എട്ട് ടീമുകളാണ് ലീഗില്‍ ഉളളത്. ഓഗസ്റ്റ് 20നാണ് ഫൈനല്‍. ആല്‍ബര്‍ട്ട് തുട്ടി പാട്രിയോട്ട്‌സും ഡിണ്ടിഗല്‍ ഡ്രാഗോണ്‍സും തമ്മിലാണ് ഇന്നത്തെ കളി.