വലിയ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്
ചെന്നൈ: വലിയ വിജയമാണ് കൊല്ക്കത്ത നൈറ്റ് റൈഡേര്സിനെതിരെ ചെന്നൈ സൂപ്പര് കിംഗ്സ് നേടിയത്. 202 റണ്സെന്ന കൂറ്റന് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് കൊല്ക്കത്തയ്ക്കെതിരേ ഉഗ്രന് പ്രകടനം കാഴ്ചവെക്കേണ്ടി വന്നു. സാം ബില്ലിങ്സിന്റെ അര്ധ സെഞ്ച്വറിയും വാട്സന്റെ 42 റണ്സും റായിഡുവിന്റെ 39 റണ്സും ചെന്നൈ ജയത്തില് നിര്ണായകമായപ്പോള് 14 സിക്സുകളാണ് സ്റ്റേഡിയത്തിലേക്ക് ചെന്നൈ പറത്തിയത്.
എന്നാല് സിക്സുകള് കുറേ പറന്നതില് നിന്ന് പുതിയ ഒരു ആശയം മുന്നോട്ട് വയ്ക്കുകയാണ് ചെന്നൈ കൂള് ക്യാപ്റ്റന് എംഎസ് ധോണി. ധോണിക്ക് ഇഷ്ടപ്പെട്ട ബാറ്റിംഗ് നമ്പറും സിക്സ് അടി തന്നെയാണ്. ബാറ്റിങ്ങിനിടയില് പറന്ന പല സിക്സുകളും ചെന്ന് പതിച്ചത് സ്റ്റേഡിയത്തിന് പുറത്തായിരുന്നു. അപ്പോള് സ്റ്റേഡിയത്തിന് പുറത്ത് പോകുന്ന സിക്സുകള്ക്ക് രണ്ട് റണ്സ് കൂടുതല് നല്കണമെന്നാണ് ധോണിയുടെ നിലപാട്.
തമാശയ്ക്കാണ് , മത്സരത്തിന് ശേഷം നടന്ന വാര്ത്താ സമ്മേളനത്തില് ഇക്കാര്യം ധോണി സൂചിപ്പിച്ചതെങ്കിലും. സംഭവം സീരിയസായി എടുത്തിരിക്കുകയാണ് സോഷ്യല് മീഡിയ.
