പാലക്കാട്: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും പി.യു.ചിത്രയെ ഒഴിവാക്കിയതിന്റെ നിരാശയിലാണ് മുണ്ടൂരുകാര്‍. നടപടി പുനപരിശോധിച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭള്‍ക്കാണ് ചിത്രയുടെ മുണ്ടൂരിലെ നാട്ടുകാര്‍ തയ്യാറെടുക്കുന്നത്. മുണ്ടൂരിന്റെ അഭിമാനമാണ് പി.യു ചിത്ര.
ചിത്രയുടെ ഓരോ നേട്ടത്തിലും മനം മറന്ന് സന്തോഷിക്കുന്ന മുണ്ടൂരുകാര്‍ക്ക്, യോഗ്യതയുണ്ടായിട്ടും തങ്ങളുടെ പ്രിയ താരത്തെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന വാര്‍ത്ത ഞെട്ടിച്ചു.
ഇല്ലായ്മകളില്‍ നിന്ന് ഉയര്‍ന്നു വന്ന താരത്തെ തളക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്നാണ് നാട്ടുകാരുടെ സംശയം. ഹൈക്കോടതിയില്‍ പരാതി നല്‍കാന്‍ കോച്ച് സജിനൊപ്പം നാട്ടുകാരുടെ വലിയ സംഘവുമുണ്ട്.
ചിത്രയുടെ അവസരം നഷ്‌ടമാക്കാതിരിക്കാന്‍ അധികൃതര്‍ ഇടപെടുമെന്ന് തന്നെയാണ് നാട്ടുകാരുടെ പ്രതീക്ഷ.അല്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇവര്‍ തയ്യാറെടുക്കുന്നത്.
