നെഹ്റു ട്രോഫി വള്ളംകളി  അടുത്തമാസം പത്തിന് നടത്തും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതി പ്രഖ്യാപിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളം കളി നേരത്തെ ഉപേക്ഷിച്ചത്.

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി അടുത്തമാസം പത്തിന് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതി പ്രഖ്യാപിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളം കളി നേരത്തെ ഉപേക്ഷിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ടൂറിസം മേഖലയെ ഉണര്‍ത്താനാണ് വള്ളംകളി നടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി. പ്രളയത്തിന്‍റെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും മാറ്റാന്‍ ഇനിയും മാസങ്ങള്‍ വേണം. കുട്ടനാട് സുരക്ഷിതമാണെന്നാണ് ഈ വള്ളം കളിയിലൂടെ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പ്രധാനകാരണമായി വള്ളംകളിയെ കാണാനാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.

ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ആര്‍ഭാടങ്ങള്‍ കുറച്ചുക്കൊണ്ടാകും മത്സരം സംഘടിപ്പിക്കുക. രണ്ടാം ശനിയാഴ്ച തന്നെ വേണമെന്ന പൊതുഅഭിപ്രായത്തെ തുടര്‍ന്നാണ് നവംബര്‍ 10-ാം തിയാതിയാക്കിയത്.