അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയെ നേരിടാനിരിക്കെ ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടി. അവരുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റലിന് പരിക്ക് കാരണം അവസാന ഏകദിനം കളിക്കാന്‍ സാധിക്കില്ല.

വെല്ലിങ്ടണ്‍: അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയെ നേരിടാനിരിക്കെ ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടി. അവരുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റലിന് പരിക്ക് കാരണം അവസാന ഏകദിനം കളിക്കാന്‍ സാധിക്കില്ല. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇക്കാര്യം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഗപ്റ്റിലിന് പകരം കോളിന്‍ മണ്‍റോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Scroll to load tweet…

ആദ്യ മൂന്ന് ഏകദിനങ്ങള്‍ കളിച്ച താരമാണ് മണ്‍റോ. എന്നാല്‍ 46 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ഇതോടെ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു. ഗപ്റ്റലിന്റെ പരിക്ക് താരത്തിന് ഒരിക്കല്‍കൂടി അവസരം നല്‍കിയിരിക്കുകയാണ്.