ബ്രസീല്‍: ജപ്പാനെതിരായ സൗഹൃദ മല്‍സരത്തിന് ശേഷം പത്രസമ്മേളനത്തില്‍ വികാരാധീനനായി ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മര്‍. ജപ്പാനെ 3-1 ന് തോല്‍പിച്ചതിന് ശേഷം പിഎസ്ജിയിലേക്കുള്ള മാറ്റം സംബന്ധിച്ച് പ്രതികരിക്കുമ്പോഴായിരുന്നു നെയ്മര്‍ വികാരം കൊണ്ടത്. ഇരുപത്തഞ്ച്കാരനായ നെയ്മറിനെ വന്‍തുകയ്ക്കാണ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി സ്വന്തമാക്കിയത്. ഇതിനെ തുടര്‍ന്ന് നിരവധി ആരോപണങ്ങള്‍ നെയ്മറിനെതിരെയുയര്‍ന്നിരുന്നു.
ബാര്‍സലോണയില്‍ നിന്നുള്ള നെയ്മറിന്റെ ചുവട് മാറ്റത്തോട് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്ന് ഉണ്ടായതും. പുതിയ ക്ലബ്ബില്‍ തന്നെ ഒന്നും തന്നെ അലട്ടുന്നില്ലെന്നും താന്‍ സന്തോഷവാനാണെന്നും നന്നായി കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നെയ്മര്‍ പ്രതികരിച്ചു. തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഏറെ വേദനയുണ്ടെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. പിഎസ്ജിയില്‍ താന്‍ സന്തോഷവാനാണെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
