ധര്‍മശാല: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കീവീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെടുത്തിട്ടുണ്ട്.
12 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ ഹര്‍ദ്ദീക് പണ്ഡ്യ പുറത്താക്കിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണെയും റോസ് ടെയ്‌ലറെയും(0) ഉമേഷ് യാദവ് പുറത്താക്കി.
കേദാര്‍ ജാദവും ഹര്‍ദ്ദീക് പാണ്ഡ്യയും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയപ്പോള്‍ ജയന്ത് യാദവും ധവാല്‍ കുല്‍ക്കര്‍ണിയും പുറത്തിരുന്നു.
