ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ക്യാപ്റ്റന്‍ വിരാട് കോലി എന്ത് പറഞ്ഞാലും യെസ് പറയുന്നയാളാണോ ?. ചോദ്യം കോലിയോടായിരുന്നു. ഓസീസ് പര്യടനത്തിന് തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോലിയെ പ്രകോപിപ്പിക്കുന്ന ചോദ്യമെത്തിയത്.

മുംബൈ: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ക്യാപ്റ്റന്‍ വിരാട് കോലി എന്ത് പറഞ്ഞാലും യെസ് പറയുന്നയാളാണോ ?. ചോദ്യം കോലിയോടായിരുന്നു. ഓസീസ് പര്യടനത്തിന് തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോലിയെ പ്രകോപിപ്പിക്കുന്ന ചോദ്യമെത്തിയത്.

എന്നാല്‍ ഇതിന് കോലി നല്‍കിയ മറുപടിയാകട്ടെ ഇങ്ങനെയും. ഞാനെന്ത് പറഞ്ഞാലും യെസ് പറയുന്ന ആളാണ് രവി ശാസ്ത്രി എന്ന് പറയുന്നതുതന്നെ നാണക്കേടാണ്. വാസ്തവത്തില്‍ എന്നോട് ഏറ്റവും കൂടുതല്‍ തവണ നോ പറഞ്ഞിട്ടുള്ളയാളാണ് ശാസ്ത്രി. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ആകെ തകര്‍ന്നുപോയ എന്നെ മികച്ച കളിക്കാരനാക്കിയത് ശാസ്ത്രിയാണ്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റാരും എന്നോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുപോലുമില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ നോ പറഞ്ഞത് എന്നോടായിരിക്കും. തന്റെ കളിയിലിം സമീപനത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയതും കഴിവില്‍ വിശ്വാസമുള്ളവനാക്കിയതും ശാസ്ത്രിയാണെന്നും കോലി പറഞ്ഞു.