എമിലിയാനോ അല്‍ഫാരോയുടെ ഇരട്ടഗോളുകളുടെ മികവിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാംജയം. ആദ്യ പകുതിയില്‍ ഗോവന്‍ ഗോളി കട്ടിമണിയുടെ പിഴവില്‍ നിന്നായിരുന്നു അല്‍ഫാരോയുടെ ആദ്യഗോള്‍. നോര്‍ത്ത് ഈസ്റ്റ് ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചിരുന്നു.