മൊഹാലി: ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ ശ്രീലങ്കന്‍ താരമെന്ന നാണക്കേട് പേസര്‍ നുവാന്‍ പ്രദീപിന്. രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ തകര്‍ത്താടിയപ്പോള്‍ 10 ഓവറില്‍ 106 റണ്‍സാണ് നുവാന്‍ വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തില്‍ കളിക്കാനിറങ്ങിയ ലങ്കന്‍ ബൗളര്‍മാരെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു.
2006ല്‍ ഓസീസിനെതിരെ 99 റണ്‍സ് വഴങ്ങിയ മുത്തയ്യ മുരളീധരനെയാണ് നുവാന്‍ പ്രദീപ് മറികടന്നത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ എറിഞ്ഞിട്ട ലക്‌മലിനെതിരെതിരെ എട്ട് ഓവറില്‍ 71 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരയും ഗുണരത്നയും ഓവറില്‍ പത്ത് റണ്‍സ് ഇക്കോണമിയിലാണ് പന്തെറിഞ്ഞത്.
