നേപ്പാള്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമിന് ഏകദിന സ്റ്റാറ്റസ്. 

ഹരാരെ: നേപ്പാളിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്ര നേട്ടം. നേപ്പാള്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമിന് ഏകദിന സ്റ്റാറ്റസ് ലഭിച്ചു. ലോകകപ്പ് യോഗ്യത മത്സത്തില്‍ പാപുവ ന്യൂ ഗിനിയയെ പരാജയപ്പെടുത്തിയതോടെയാണ് നേപ്പാള്‍ ക്രിക്കറ്റിന് യോഗ്യത ലഭിച്ചത്.
1988ലാണ് നേപ്പാള്‍ ക്രിക്കറ്റ് ടീമിനെ ഐസിസി അംഗീകരിച്ചത്. 1996ല്‍ അസോസിയേറ്റ് റാങ്ക് ലഭിച്ചു. തുടര്‍ന്ന് 12 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏകദിന സ്റ്റാറ്റസും. 2013ല്‍ ലോക ട്വന്റി20 യോഗ്യത കളിക്കാനുള്ള അവസരം ഇന്ത്യയുടെ അയല്‍ രാജ്യത്തെ തേടിവന്നു.
നേപ്പാള്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണിത്. ഇവിടെ ക്രിക്കറ്റ് ഒരുപാട് പുരോഗമിച്ചു. നേപ്പാള്‍ ക്രിക്കറ്റിന്റെ ചരിത്ര നിമിഷങ്ങളിലൊന്ന്. നേട്ടത്തില്‍ ഒരുപാട് സന്തോഷം. ടീം ക്യാപ്റ്റന്‍ പരസ് ഖട്ക പറഞ്ഞു.