അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ ഒളിപ്യന്‍മാര്‍ രംഗത്ത്. റിയോയില്‍ പോയ അത് ലറ്റുകളില്‍ നിന്ന് മെഡലൊന്നും പ്രതീക്ഷിക്കേണ്ടെന്ന പ്രതികരണം വേദനയുണ്ടാക്കിയെന്ന് താരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒളിമ്പ്യന്‍മാരെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് ഉഷ സ്‌കൂള്‍ താരങ്ങള്‍ വിട്ടുനിന്നു.

ഒളിംപിക്‌സില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ആദരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് താരങ്ങള്‍ നിരാശയും പ്രതിഷേധവുമായി രംഗത്ത് വന്നത്. റിയോയില്‍പോയ അത്‌ലറ്റുകളില്‍ നിന്ന് മെഡലൊന്നും പ്രതീക്ഷിക്കേണ്ടന്ന അഞ്ജുബോബി ജോര്‍ജ്ജിന്ര്‍റെപ്രതികരണം നിരാശയുണ്ടാക്കിയെന്ന് രഞ്ജിത് മഹേശ്വരിയും ജെയ്ഷയും പ്രതികരിച്ചു.

അനില്‍ഡ തോമസിന്റെയും നീന്തല്‍താരം സജന്‍ പ്രകാശിന്റെയും നിരാശ ഒന്നര വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി ഇനിയും കിട്ടാത്തതിലായിരുന്നു.

സര്‍ക്കാര്‍ നല്‍കിയ ആദരം ഏറ്റവാങ്ങാന്‍ പിടി ഉഷ. ടിന്‍ഫലൂക്ക ജിസ്‌ന മാത്യു എന്നിവര്‍ എത്തിയില്ല.