വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് മത്സരം.

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും ഏകദിന ക്രിക്കറ്റ് മത്സരം. നവംബറില്‍ കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആദ്യമായി ഏകദിന മത്സരത്തിന് വേദിയായേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് മത്സരം. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി20 മത്സത്തിന് വേദിയായിരുന്നു.

ആദ്യ ടി20യ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയാണ് കേരളത്തിന് വീണ്ടും വേദി ലഭിക്കാന്‍ കാരണമാവുക. നേരത്തെ ഐപിഎല്‍ മത്സരങ്ങള്‍ക്കും കാര്യവട്ടം വേദിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഡെല്‍ഹി ഡൈനാമോസ്, ചെന്നൈ ടീമുകള്‍ തിരുവനന്തപുരത്ത് എത്തുമെന്നും വാര്‍ത്തയുണ്ടായിരുന്നു.