പി യു ചിത്രയുടെ കായിക വളർച്ച ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ ഇല്ലാതാക്കിയെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ നിരീക്ഷണം പി.യു ചിത്ര നൽകിയ കോടതിയലക്ഷ്യ ഹർ‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ നിരീക്ഷണം. ലോക അത്‍ലറ്റിക് ചാന്പ്യൻഷിപ്പിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സമയപരിധി കഴിഞ്ഞെന്ന് ചൂണ്ടികാട്ടി അത്‍ലറ്റിക് ഫെഡറേഷൻ ചിത്രയെ തഴയുകയും മറ്റ് രണ്ട് താരങ്ങളെ മത്സരത്തിനയക്കുകയും ആയിരുന്നു. കേസ് അടുത്തമാസം 20ന് പരിഗണിക്കും.