പി വി സിന്ധു ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ചൈനയുടെ ചെൻ യുഫേ യെ യാണ് പി വി സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ 21 -13, 21- 10 . ആദ്യമായാണ് സിന്ധു ലോക ബാഡ്മിന്റണിൽ ഫൈനലിൽ എത്തുന്നത്.
അതേസമയം ജപ്പാന്റെ നൊസോമി ഒകുഹാരയോട് പരാജയപ്പെട്ടസൈന നെഹ്‍വാളിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്കോർ 21-_ 12 , 17- 21, 21- 10.
ലോക ചാമ്പ്യൻഷിപ്പിൽ സൈനയുടെ രണ്ടാമത്തെ മെഡലാണിത്.
