ന്യൂസിലന്‍ഡിനെതിരേ പാക്കിസ്ഥാന് ത്രസിപ്പിക്കുന്ന വിജയം. അബുദാബിയില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി. കിവീസിന് 146 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്.

അബു ദാബി: ന്യൂസിലന്‍ഡിനെതിരേ പാക്കിസ്ഥാന് ത്രസിപ്പിക്കുന്ന വിജയം. അബുദാബിയില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി. കിവീസിന് 146 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്.

45 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റുള്ള താരങ്ങള്‍ പരാജയപ്പെട്ടതോടെ ഒരു വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പാക്കിസ്ഥാന് കഴിയാതെ പോയി. കിവീസിന് വേണ്ടി ആഡം മില്‍നെ രണ്ട് വിക്കറ്റെടുത്തു. 

മറുപടി ബാറ്റിങ് ഇറങ്ങിയ സന്ദര്‍ശകര്‍ വിജയം ഉറപ്പിച്ചതാണ്. അവരുടെ ആദ്യ വിക്കറ്റ് വീണത് സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സുള്ളപ്പോള്‍. കോളിന്‍ മണ്‍റോയുടെ 58 റണ്‍സാണ് ന്യൂസിലന്‍ഡിനെ നയിച്ചത്. എന്നാല്‍ മധ്യനിരയില്‍ നിന്ന് ഒരു മികച്ച പ്രകടനമുണ്ടായില്ല. ഗ്ലെന്‍ ഫിലിപ്പ് (12), കെയ്ന്‍ വില്യംസണ്‍ (11), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (6), കോറി ആന്‍ഡേഴ്‌സണ്‍ (9) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. റോസ് ടെയ്‌ലര്‍ 42 തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍ 15 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.