Asianet News MalayalamAsianet News Malayalam

ഇന്ത്യയെ കളിയാക്കാനിറങ്ങിയ പിയേഴ്സ് മോര്‍ഗന് പാക് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

Pakistani journalist silences Piers Morgan after he taunts Indians using Sachin Tendulkars example
Author
London, First Published Aug 26, 2016, 12:56 PM IST

ലണ്ടന്‍: റിയോ ഒളിംപിക്സില്‍ രണ്ട് മെഡല്‍ മാത്രം നേടിയിട്ടും അത് വലിയ സംഭമാക്കി ഇന്ത്യ ആഘോഷിക്കുന്നുവെന്ന് പറഞ്ഞ് പരഹസിച്ചതിന്റെ പേരില്‍ വീരേന്ദര്‍ സെവാഗ് നല്‍കിയ മറുപടിയൊന്നും ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന് മതിയായെന്ന് തോന്നുന്നില്ല. കക്ഷി ഇന്ന് വീണ്ടും രംഗത്തെത്തി. ഇത്തവണ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കൂട്ടുപിടിച്ചായിരുന്നു മോര്‍ഗന്റെ കളിയാക്കല്‍ ട്വീറ്റ്.

സച്ചിനെ പോലൊരു ബാറ്റ്സ്മാനെ സൃഷ്ടിക്കാന്‍ കഴിവുള്ള ഇന്ത്യയ്ക്ക് സ്വര്‍ണമെഡല്‍ നേടാന്‍ കഴിവുള്ള ഒളിംപ്യന്‍മാരെയും സൃഷ്ടിക്കാനുമെന്നും അതിനുള്ള പണവും പരിശ്രമവുമാണ് വേണ്ടതെന്നുമായിരുന്നു മോര്‍ഗന്റെ ട്വീറ്റ്. ഇതിന് മറുപടിയുമായി നിരവധി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി. എന്നാല്‍ ഇതിനെയെല്ലാം കവച്ചുവെയ്ക്കുന്ന മറുപടിയുമായി മോര്‍ഗന്റെ വായടപ്പിച്ചത് ഒരു പാക് മാധ്യമപ്രവര്‍ത്തകനായിരുന്നുവെന്നതാണ് രസകരമായ കാര്യം.

മാസെര്‍ അര്‍ഷാദ് എന്ന പാക് മാധ്യമപ്രവര്‍ത്തകന്‍ മോര്‍ഗന് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. സ്വര്‍ണമെഡല്‍ നേടിയ അമേരിക്കയെയും ചൈനയെയുംപോലുള്ള രാജ്യങ്ങള്‍ക്ക് ഒരു സച്ചിനെ സൃഷ്ടിക്കാന്‍ കഴിയുമോ എന്നായിരുന്നു മാസെറിന്റെ മറു ചോദ്യം. എന്തായാലും മോര്‍ഗന് ഇതിന് മറുപടി പറയാന്‍ നിന്ന് കൂടുതല്‍ പരിഹാസ്യനാവാന്‍ നിന്നില്ല.

Follow Us:
Download App:
  • android
  • ios