സാവോ പോള: റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മറെ അഭിനന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ. നെയ്മറുടെ പുതിയ ലക്ഷ്യത്തിന് ആശംസകള്‍ നേരുന്നതായി പെലെ പറഞ്ഞു. മനോഹരമായ പാരീസ് നഗരം തന്‍റെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണെന്നും ട്വീറ്ററില്‍ പെലെ കൂട്ടിച്ചേര്‍ത്തു.
ദേശീയ ടീമില്‍ പത്താം നമ്പര്‍ ജഴ്സിയില്‍ പെലെയുടെ പിന്‍ഗാമിയാണ് നെയ്മര്‍. മൂന്ന് ലോകകപ്പുകള്‍ നേടിയ പെലെയും ബ്രസീലിയന്‍ ക്ലബ്ബായ സാന്‍റോസിലൂടെ വളര്‍ന്ന താരമാണ്.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ റെക്കോര്‍ഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെത്തിയത്. നെയ്മര്‍ക്കായി ആവശ്യപ്പെട്ട തുക പിഎസ്ജി നല്‍കിയെന്ന് ബാഴ്സലോണ ഇന്ന് സ്ഥിരീകരിച്ചിരുന്നു.
