ബാഴ്സലോണ: മലയാളികളുടെ ശരണംവിളി അങ്ങ് ബാഴ്സലോണയില്‍ വരെ എത്തിയോ. എന്തായാലും ലിവര്‍പൂളില്‍ നിന്ന് പൊന്നുംവിലക്കുവാങ്ങിയ കുടീഞ്ഞോയെ ഔദ്യോഗികമായി അവതരിപ്പിച്ച ചടങ്ങിലെ പശ്ചാത്തല സംഗീതം കേട്ടാല്‍ ശരണംവിളിച്ചുവെന്നുതന്നെ പറയേണ്ടിവരും. താളത്തില്‍ സ്വാമിയേ അയ്യപ്പോ... എന്ന് വിളിക്കുന്ന പശ്ചാത്തല സംഗീതത്തോടെയുള്ള വീഡിയോ ആണ് ബാഴ്സ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
👥 New club, new pals for @Phil_Coutinho! 🔵🔴 pic.twitter.com/LtNyNwFzdl
— FC Barcelona (@FCBarcelona) January 9, 2018
ചൊവ്വാഴ്ചയാണ് ബാഴ്സയുടെ ട്വിറ്റര്‍ ഹാഡിലില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ട്വീറ്റിനു താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നവരില്‍ കൂടുതലും മലയാളികളാണ്. അതില്‍ രസകരമായ ഒരു കമന്റ് ഇങ്ങനെയാണ്, യഥാര്‍ത്ഥത്തില്‍ സ്വാമിയേ അയ്യപ്പോ എന്നല്ല വിളിക്കുന്നതെന്നും ബാഴ്സയുടെ ഇതിഹാസകാരമായ ചാവിയേ..കുടീഞ്ഞോ എന്നാണെന്നും ഒരു ആരാധകന്‍ കമന്റിട്ടുണ്ട്.
