മുന്‍ യുവേഫ മേധാവിയും അന്നത്തെ ലോകകപ്പ് സംഘാടക സമിതിയിലെ അംഗവുമായിരുന്ന മിഷേൽ പ്ലാറ്റിനി.

പാരീസ്: ഫ്രാൻസിനെ ചാന്പ്യൻമാരാക്കാൻ 1998 ലോകകപ്പിലെ മത്സരക്രമത്തിൽ തിരിമറി നടത്തിയെന്ന് ഇതിഹാസതാരം മിഷേൽ പ്ലാറ്റിനി. മുന്‍ യുവേഫ മേധാവിയും അന്നത്തെ ലോകകപ്പ് സംഘാടക സമിതിയിലെ അംഗവുമായിരുന്ന മിഷേൽ പ്ലാറ്റിനി.

നിലവിലെ ചാന്പ്യൻമാരായ ബ്രസീലിനെ ഫൈനലിന് മുൻപ് നേടിടാത്ത വിധത്തിലാണ് ഫ്രാൻസിന്‍റെ മത്സരങ്ങൾ ക്രമീകരിച്ചതെന്ന് പ്ലാറ്റീനി പറഞ്ഞു. ബ്രസീലിനെ ഗ്രൂപ്പ് എയിലും ഫ്രാൻസിനെ ഗ്രൂപ്പ് സിയിലുമാണ് ഉൾപ്പെടുത്തിയത്. നോക്കൗട്ട് റൗണ്ടിൽ ബ്രസീലുമായി ഫ്രാൻസിന് മത്സരം വരാതിരിക്കാനായിരുന്നു ഈ തീരുമാനം. 

ഇരുടീമും ഫൈനലിലാണ് ഒടുവിൽ ഏറ്റുമുട്ടിയത്. ബ്രസീലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് ചരിത്രത്തിൽ ആദ്യമായി ഫ്രാൻസ് ലോക ജേതാക്കളാവുകയും ചെയ്തു. സാമ്പത്തിക തിരിമറി നടത്തിയതിന് 2015ൽ പ്ലാറ്റിനിയെ ഫിഫ പുറത്താക്കിയിരുന്നു.