Asianet News MalayalamAsianet News Malayalam

പാരലിമ്പിക്‌സ്:  തങ്കവേലുവിന് തമിഴ്നാടിന്‍റെ രണ്ടുകോടി സമ്മാനം

PM Narendra Modi leads country in lauding Paralympic medallists
Author
First Published Sep 10, 2016, 7:40 AM IST

റിയോ: റിയോ പാരലിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ മാരിയപ്പന്‍ തങ്കവേലുവിനും വരുണ്‍ ഭാട്ടിക്കും കേന്ദ്ര കായികമന്ത്രാലയം പാരിതോഷികം നല്‍കും. പുരുഷ ഹൈജംപില്‍ സ്വര്‍ണം നേടിയ എം.തങ്കവേലുവിന് 75 ലക്ഷവും വെങ്കലം നേടിയ വരുണ്‍ ഭാട്ടിക്ക് 30 ലക്ഷം രൂപയുമാണ് ലഭിക്കുക. അതേ സമയം സ്വര്‍ണ്ണം നേടിയ മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാര്‍ 2 കോടി സമ്മാനം പ്രഖ്യാപിച്ചു.

മെഡല്‍ നേടിയ താരങ്ങളെ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അഭിനന്ദിച്ചു. വലിയ നേട്ടമാണ് ഇതെന്നും താരങ്ങളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി താരങ്ങളുടെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചു.

 

പാരലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് മാരിയപ്പന്‍ തങ്കവേലു. 1.89 മീറ്റര്‍ പിന്നിട്ടാണ് തങ്കവേലു ഒന്നാമത് എത്തിയത്. ഈ ഇനത്തില്‍ വെങ്കല സ്വന്തമാക്കിയ ഭാട്ടി കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 1.86 മീറ്റര്‍ ചാടിയ വരുണ്‍ ഭാട്ടി മൂന്നാമതെത്തിയത്.

Follow Us:
Download App:
  • android
  • ios