ബംഗലൂരു: മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ഞെട്ടിച്ച് ബോളിവുഡ് നടി പൂനം പാണ്ഡെയയുടെ ജന്‍മദിനാശംസ. വ്യാഴാഴ്ച 45-ാം ജന്‍മദിനം ആഘോഷിച്ച ദ്രാവിഡിന് ട്വിറ്ററില്‍ ടോപ്‌ ലെസ് ചിത്രത്തിലൂടെയാണ് പൂനം ജന്‍മദിനാശംസ നേര്‍ന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമിനൊപ്പമാണ് പരിശീലകനായ ദ്രാവിഡ് ഇപ്പോള്‍.

ക്രിസ്മസിനോട് അനുബന്ധിച്ച് പൂനെ ട്വീറ്റ് ചെയ്ത ആശംസാ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ദ്രാവിഡിന് ടോപ്‌ലെസ് ചിത്രത്തിലൂടെ പൂനം ജന്‍മദിനാശംസ നേര്‍ന്നത്. ഇതാദ്യമായല്ല പൂനം അര്‍ധനഗ്നചിത്രങ്ങളിലൂടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആശംസയര്‍പ്പിക്കുന്നത്.

Scroll to load tweet…

2011 ലെ ലോകകപ്പില്‍ ഇന്ത്യ കീരീടം നേടിയാല്‍ പൂര്‍ണനഗ്നയായ ചിത്രത്തിലൂടെ ആഘോഷിക്കുമെന്ന് പറഞ്ഞും പൂനം വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട്.