ദില്ലി: ഏറെ നിര്‍ണായകമായ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇഷാന്ത് ശര്‍മ്മ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് മുൻതാരം വെങ്കിടേഷ് പ്രസാദ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി അഞ്ച് പേസര്‍മാരെയാണ് ടീമിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരിൽ ഏറെ പരിചയസമ്പന്നൻ ഇഷാന്താണ്. ഇഷാന്ത് അവസരത്തിനൊത്ത് ഉയര്‍ന്നാൽ ഇന്ത്യയ്‌ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും പ്രസാദ് പറഞ്ഞു. അതേസമയം പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തുന്ന ഡേൽ സ്റ്റെയിനും മോണെ മോര്‍ക്കലും ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാര്‍ക്ക് ഭീഷണിയാകില്ലെന്ന് വെങ്കിടേഷ് പ്രസാദ് വിലയിരുത്തി. അതേസമയം യുവതാരം റബാഡയെ ഇന്ത്യക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല രീതിയിൽ പേസും ബൗണ്‍സും കണ്ടെത്താൻ ശ്രമിക്കുന്ന താരമാണ് റബാഡയെന്നും പ്രസാദ് പറഞ്ഞു.