ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച ഗോളിന് പുര‌സ്കാരം

ലണ്ടന്‍: മറഡോണയെയും മെസിയേയും ഓര്‍മ്മിച്ച സൗതാംപ്ടണ്‍ താരം സോഫിയാനെ ബൂഫലിന്റെ സോളോ ഗോളിന് പ്രീമിയര്‍ ലീഗിലെ മികച്ച ഗോളിനുള്ള പുരസ്കാരം. കഴിഞ്ഞ ഒക്ടോബറില്‍ വെസ്റ്റ് ബ്രോമിനെതിരെയാണ് സൗതാംപ്ടണിന്‍റെ മൊറോക്കന്‍ താരം തകര്‍പ്പന്‍ ഗോള്‍ നേടിയത്. 

മൈതാനമധ്യത്തിനിപ്പുറം നിന്ന് പന്തുമായി കുതിച്ച ബൂഫല്‍ വെസ്റ്റ് ബ്രോം പ്രതിരോധനിരയെ കാഴ്‌ച്ചക്കാരാക്കി പോസ്റ്റിന്‍റെ വലതുമൂലയില്‍ പന്തെത്തിക്കുകയായിരുന്നു. സൗതാംപ്ടണിനായി 50 മത്സരങ്ങള്‍ കളിച്ച താരം മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ മൊറോക്കന്‍ ടീമിലിടം നേടാന്‍ സോഫിയാനെ ബൂഫലിനായില്ല.

Scroll to load tweet…