ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ക്രിസ് ലിന്നി (41 പന്തില്‍ 74)ന്റെയും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികി (28 ന്തില്‍ 43)ന്റെയും പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റോബിന്‍ ഉത്തപ്പ് 34 റണ്‍സെടുത്തു.

ഓപ്പണര്‍ സുനില്‍ നരൈയ്‌ന് ഒരു റണ്‍സ് മാത്രമാണെടുത്തത്. നിതീഷ് റാണ് (മൂന്ന്), ആന്ദ്രേ റസ്സല്‍ (10), ടോം കുറാന്‍ (ഒന്ന് ) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ശുഭ്മാന്‍ ഗില്‍ (14), പിയൂഷ് ചാവ്‌ല (2) എന്നിവര്‍ പുറത്താവാതെ നിന്നു. ബരീന്ദര്‍ സ്രാന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.