ജപ്പാന്‍റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിന്‍റെ എതിരാളി

ബാങ്കോംഗ്: തായ്‍‍‍ലന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി വി സിന്ധു സ്വപ്ന കിരീടത്തിനരികെ. ഫൈനലില്‍ ജപ്പാന്‍റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിന്‍റെ എതിരാളി. 

ഇന്തൊനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. ഒന്നിനെതിരെ 2 ഗെയിമുകള്‍ക്കാണ് ഒളിംപിക്സ് വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന്‍റെ വിജയം. സ്കോർ 23-21, 16-21, 21-9. ടൂര്‍ണമെന്‍റില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ നേരത്തേ പുറത്തായിരുന്നു.