അര്‍ജന്‍റീനയുടെ ജുവാൻ മാർട്ടിനെ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിലെത്തിയത് സ്കോർ: 6-4, 6-1, 6-2.
പാരീസ്: ഫ്രഞ്ച് ഓപ്പണില് വീണ്ടും നദാല് വസന്തത്തിന് സാധ്യത. സ്വന്തം റെക്കോര്ഡ് തിരുത്തിക്കുറിച്ച് റാഫേൽ നദാൽ പതിനൊന്നാം തവണയും കലാശക്കളിയിലേക്ക് മാര്ച്ച് ചെയ്തു. സെമിയിൽ അര്ജന്റീനയുടെ ജുവാൻ മാർട്ടിനെ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിലെത്തിയത്. നദാലിന്റെ തകര്പ്പന് ഫോമിനുമുന്നില് അര്ജന്റീനന് താരത്തിന് പിടിച്ചുനില്ക്കാനായില്ല.
പോരാട്ട വീര്യം പുറത്തെടുക്കാതെ നേരിട്ടുള്ള സെറ്റുകൾക്ക് ജുവാൻ മാർട്ടിന് കീഴടങ്ങി. സ്കോർ: 6-4, 6-1, 6-2. നാളെ നടക്കാനിരിക്കുന്ന ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമനിക് തീമാണ് നദാലിന്റെ എതിരാളി. റൊളാണ്ട് ഗാരോസിലെ കളിമണ്കോര്ട്ടിലെ രാജാവായ നദാല് ഇക്കുറിയും കിരീടത്തില് മുത്തമിടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഇവിടെ 87 മത്സരങ്ങൾ കളിച്ച നദാൽ ഇതുവരെ രണ്ടു മത്സരങ്ങൾ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. പത്ത് ഫ്രഞ്ച് ഓപ്പണ് കിരീടങ്ങള് മാറോടണച്ചിട്ടുള്ള റാഫേലിന്റെ കരുത്തിന് മുന്നില് എതിരാളികള് നിഷ്പ്രഭരാകുമെന്നതാണ് ഇതുവരെയുള്ള ചരിത്രം. ഇക്കുറി ഡൊമനിക് തീം ജയിച്ചാല് പുതു ചരിത്രമാകുമത്. റൊളാണ്ട് ഗാരോസിലെ കളിമണ്കോര്ട്ടിലെ ഫൈനല് പോരാട്ടത്തില് റാഫേല് പരാജയപ്പെട്ടിട്ടേയില്ല.
