മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ പുറത്തായി. മാരില്‍ സിലിച്ചുമായുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ നിര്‍ണാക അഞ്ചാം സെറ്റ് പൂര്‍ത്തിയാക്കാനാവാതെ പരിക്കുമൂലം നദാല്‍ പിന്‍മാറുകയായിരുന്നു.

ആദ്യ സെറ്റ് നദാല്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് സിലിച്ച് നേടി. മൂന്നാം സെറ്റ് നേടി തിരിച്ചടിച്ച നദാലിനെ പേശിവലിവ് അലട്ടിയിരുന്നു. നാലാം സെറ്റില്‍ വലിയ പോരാട്ടമൊന്നും നടത്തനാകാതെ കൈവിട്ട നദാലിന് നിര്‍ണായക അഞ്ചാം സെറ്റില്‍ 2-0ന് പിന്നില്‍ നില്‍ക്കവെ കളി തുടരാനാവാതെ പിന്‍മാറുകയായിരുന്നു. സ്കോര്‍ 6-3, -3-6, 7-6, 2-6, 2-0.

ആദ്യ രണ്ട് സെറ്റിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടതെങ്കിലും മൂന്നാം സെറ്റിലെത്തുമ്പോഴേക്കും നദാല്‍ പരിക്ക് കാരണം വലഞ്ഞു. എങ്കിലും ടൈ ബ്രേക്കറില്‍ സെറ്റ് സ്വന്തമാക്കി പ്രതീക്ഷ കാത്തു. എന്നാല്‍ നാലാം സെറ്റില്‍ നദാലിന്റെ പരിക്ക് മുതലെടുത്ത സിലിച്ച് തിരിച്ചടിച്ചു.