ഏകദിന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
മുംബൈ: അഫ്ഗാനിസ്ഥാനെതിരേ ഏക ടെസ്റ്റിനുള്ള ഇന്ത്യന് ടീമിനെ അജിന്ക്യ രഹാനെ നയിക്കും. വിരാട് കോലി ടെസ്റ്റില് നിന്ന് വിട്ടുനില്ക്കുന്നതിനെ തുടര്ന്നാണ് രഹാനെയ്ക്ക് നറുക്കു വീണത്. ഇക്കാലയളവില് കോലി ഇംഗ്ലീഷ് കൗണ്ടി ക്ലബ് സറേയ്ക്ക് വേണ്ടി കളിക്കും. ഏകദിന വൈസ് ക്യാപ്റ്റന് രോഹിത് ശര്മയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ജൂണ് 14ന് ബാംഗ്ലൂരു ചിന്നസ്വമി സ്റ്റേഡിയത്തിലാണ് ടെസ്റ്റ്. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരമാണിത്. കഴിഞ്ഞ വര്ഷം ജൂണിലാണ് അഫ്ഗാനിസ്ഥാനും അയര്ലന്ഡിനും ടെസ്റ്റ് കളിക്കാന് അനുമതി ലഭിച്ചത്. നേരത്തെ, ബംഗ്ലാദേശ്, സിംബാബ്വെ, ന്യൂസിലന്ഡ്, പാക്കിസ്ഥാന് ടീമുകളുടെ അരങ്ങേറ്റം ഇന്ത്യക്കെതിരായിരുന്നു.
ഇന്ത്യന് ടീം: അജിന്ക്യ രഹാനെ (ക്യാപ്റ്റന്), ശിഖര് ധവാന്, മുരളി വിജയ്, കെ.എല്. രാഹുല്, ചേതേശ്വര് പൂജാര, കരുണ് നായര്, വൃദ്ധിമാന് സാഹ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, കുല്ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹാര്ദിക് പാണ്ഡ്യ, ഇശാന്ത് ശര്മ, ഷാര്ദുല് ഠാക്കുര്.
