ഇതോടെ രണ്ട് വര്‍ഷത്തിന് ശേഷം ടീം ഇന്ത്യയില്‍ മടങ്ങിയെത്താമെന്ന റെയ്‌നയുടെ പ്രതീക്ഷക്കാണ് തിരിച്ചടിയായത്. നേരത്തെ വൈറല്‍ പനി ബാധിച്ച് ആദ്യ മുന്ന് മത്സരങ്ങള്‍ സുരേഷ് റെയ്‌നയ്ക്ക് നഷ്ടമായിരുന്നു. റെയ്‌നക്ക് പകരം ടീമിലെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യയും കേദര്‍ ജാദവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് റെയ്‌നയുടെ തിരിച്ചുവരവ് മോഹങ്ങള്‍ക്ക് മങ്ങലേല്‍പിച്ചു.
പരമ്പരയില്‍ രണ്ട് ഏകദിന മത്സരം കൂടി അവശേഷിക്കെ ഇന്ത്യ 2-1ന് മുന്നിലാണ്. മൊഹാലിയില്‍ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിനം ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. സെഞ്ച്വറി നേടിയ കോഹ്ലിയുടെയം അര്‍ധ സെഞ്ച്വറി നേടിയ ധോണിയുടെയും മികവിലാണ് ഇന്ത്യയുടെ വിജയം.
