ബാംഗ്ലൂരിനും രാജസ്ഥാനും 13 കളിയിൽ 12 പോയിന്‍റ് വീതം. തോൽക്കുന്നവർക്ക് മടങ്ങാം.
ജയപ്പൂര്: ഐ പി എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ബാംഗ്ലൂരും രാജസ്ഥാനും ഇന്ന് നേർക്കുനേർ. തോൽക്കുന്നവർ പ്ലേ ഓഫ് കാണാതെ പുറത്താവും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ജയം മാത്രമല്ല ലക്ഷ്യം. വലിയ മാർജിനിൽ ഉള്ള ജയമാണ്. ബാംഗ്ലൂരിനും രാജസ്ഥാനും 13 കളിയിൽ 12 പോയിന്റ് വീതം. തോൽക്കുന്നവർക്ക് മടങ്ങാം. ജയിക്കുന്നവർക്ക് ഹൈദരബാദ് കൊൽക്കത്ത, മുംബൈ ഡൽഹി, ചെന്നൈ പഞ്ചാബ് മത്സരഫലങ്ങൾക്കും കണക്കിലെ കളികൾക്കുമായി കാത്തിരിക്കാം.
കൊൽക്കത്തയ്ക്ക് പതിനാലും പഞ്ചാബിനും മുംബൈയ്ക്കും 12 പോയിന്റ് വീതം. തുടർച്ചയായ മൂന്ന് കളിയിൽ ജയിച്ച ആത്മ വിശ്വാസത്തിലാണ് ബാംഗ്ലൂർ. ഡിവിലിയേഴ്സിനൊപ്പം മോയിൻ അലിയും ഫോമിലേക്കെത്തിയത് കോലിയുടെ ബാംഗ്ലൂരിന് ആശ്വാസമാണ്. എന്നാൽ ബൗളർമാരുടെ മങ്ങിയഫോം തുടരുന്നു. ഡിവിലിയേഴ്സ്, കോലി എന്നിവരുടെ ബാറ്റ് തന്നെയാണ് ഇന്നും നിർണായകമാവുക. രാജസ്ഥാനെ ഇതുവരെ മുന്നോട്ട് നയിച്ച ജോസ് ബട്ലറില്ലാതെയാണ് രാജസ്ഥാന് ഇറങ്ങുക. സഹതരാം ബെന് സ്റ്റോക്സും മടങ്ങി.
ബട്ലറുടെ ബാറ്റിംഗ് കരുത്തിലായിരുന്നു രാജസ്ഥാൻ വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. തുടക്കത്തിലേ മികവ് ആവർത്തിക്കാൻ സഞ്ജു സാംസണ് കഴിയുന്നില്ല. ജോഫ്ര ആർച്ചർ ഒഴികയെള്ള ബൗളർമാർക്കും സ്ഥിരത പുലർത്താനാവുന്നില്ല. ബാംഗ്ലൂരിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ജയം കോലിയുടെ റോയൽസിനൊപ്പം.
