ലൂക്ക് റോഞ്ചിക്ക് പാക് പൗരത്വം നല്‍കണമെന്ന് ഇതിഹാസ താരം

First Published 28, Mar 2018, 5:41 PM IST
rameez raja about luke ronchi
Highlights
  • ലൂക്ക് റോഞ്ചിക്ക് പാക് പൗരത്വം നല്‍കണമെന്ന് റമീസ് രാജ

ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗാണ് മുന്‍ ന്യൂസീലാന്‍ഡ് താരം ലൂക്ക് റോഞ്ചി പുറത്തെടുത്തത്. ഫൈനലില്‍ 26 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 52 റണ്‍സെടുത്ത റോഞ്ചിയുടെ മികവില്‍ ഇസ്‌ലാമാബാദ് യുണൈറ്റഡ് കപ്പുയര്‍ത്തിയിരുന്നു. റോഞ്ചിയായിരുന്നു മത്സരത്തിലെയും പരമ്പരയിലെ താരം. 

പിഎസ്എല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച റോഞ്ചിയെ പാക് ദേശീയ ടീമില്‍ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരം റമീസ് രാജ. ഇതിനായി റോഞ്ചിക്ക് പാക്കിസ്ഥാന്‍ പൗരത്വം നല്‍കണമെന്ന് രാജ പറയുന്നു. 2017 ജൂണില്‍ അവസാനമായി കിവീസ് ജഴ്‌സി അണിഞ്ഞ റോഞ്ചി ഇപ്പോള്‍ വിവിധ ടി20 ലീഗുകളിലാണ് കളിക്കുന്നത്. 

ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റമീസ് രാജ ഈ ആവശ്യം ഉന്നയിച്ചത്. കിവീസിനായി നാല് ടെസ്റ്റുകളും 98 ഏകദിനങ്ങളും 32 ടി20 മത്സരങ്ങളും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കളിച്ചിട്ടുണ്ട്. നേരത്തെ ഓസ്‌ട്രേലിയന്‍ ജഴ്സിയിലും കളിച്ചിട്ടുള്ള താരമാണ് ലൂക്ക് റോഞ്ചി.

loader