ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വി എ ജഗഗീഷിന്റെയും സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് മികച്ച സ്കോര്‍. രണ്ടാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സെടുത്ത കേരളം ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഹൈദരാബാദ് രണ്ടാം ദിനം വെളിച്ചക്കുറവുമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒരു റണ്ണെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വി എ ജഗഗീഷിന്റെയും സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് മികച്ച സ്കോര്‍. രണ്ടാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സെടുത്ത കേരളം ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഹൈദരാബാദ് രണ്ടാം ദിനം വെളിച്ചക്കുറവുമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒരു റണ്ണെടുത്തിട്ടുണ്ട്.

സച്ചിന്‍ ബേബി 147 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 113 റണ്‍സെടുത്ത ജഗദീഷ് പുറത്താകാതെ നിന്നു. ജലജ് സക്സേനയും(57), സഞ്ജു സാംസണും(53) കേരളത്തിനായി അര്‍ധ സെഞ്ചുറികള്‍ നേടി. അക്ഷയ് ചന്ദ്രന്‍(48 നോട്ടൗട്ട്), രോഹന്‍ പ്രേം(29), അരുണ്‍ കാര്‍ത്തിക്(25), എന്നിവരും കേരളത്തിനായി തിളങ്ങി.

സഞ്ജു സാംസണും നായകന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 181 റണ്‍സാണ് കേരള ഇന്നിംഗ്സിന്റെ നട്ടെല്ല്. ഹൈദരാബാദിനായി സാകേത് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റെടുത്തു.