സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ സെമിപ്രതീക്ഷ മങ്ങി. ഒന്നാം ഇന്നിംഗ്സില്‍ 70 റണ്‍സിന്‍റെ ലീഡ് നേടിയ വിദര്‍ഭ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 431 റണ്‍സ് എന്ന നിലയിലാണ്. വിദര്‍ഭക്ക് നാല് വിക്കറ്റ് ശേഷിക്കേ ആകെ ലീഡ് 501 റണ്‍സായി. സെഞ്ചുറികള്‍ നേടിയ ഫായിസ് ഫസല്‍(121) വാംഖഡേ(107) എന്നിവരുടെ ഇന്നിംഗ്സാണ് വിദര്‍ഭക്ക് കരുത്തായത്.
കേരളത്തിനായി ജലജ് സക്സേന മൂന്നും അക്ഷയ് കെ സി രണ്ടും വിക്കറ്റ് വീഴ്ത്തി. വിദര്‍ഭയുയര്‍ത്തിയ 246 റണ്‍സ് പിന്തുടര്‍ന്ന കേരളം ഒന്നാം ഇന്നിംഗ്സില്‍ 176 റണ്‍സിന് പുറത്തായിരുന്നു. മത്സരം നാളെ സമനിലയില്‍ അവസാനിച്ചാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡിലൂടെ വിദര്‍ഭ സെമിയിലെത്തും. വിദര്‍ഭയുടെ കൂറ്റന്‍ സ്കോര്‍ മറികടക്കുക പ്രയാസമായതിനാല്‍ കേരളത്തിന്‍റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു.
