രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ബംഗാളിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ബംഗാള്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി അനുസ്തൂപ് മജുംദാറാണ് ക്രീസില്‍.

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ബംഗാളിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ബംഗാള്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി അനുസ്തൂപ് മജുംദാറാണ് ക്രീസില്‍.

മൂന്ന് വിക്കറ്റെടുത്ത ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതമെടുത്ത സന്ദീപ് വാര്യരും എംഡി നീതീഷുമാണ് ബംഗാളിനെ എറിഞ്ഞിട്ടത്. 40 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് കുമാര്‍ രാമനും ക്യാപ്റ്റന്‍ മനോജ് തിവാരിയും(22), വിവേക് സിംഗുമാണ്(13) ബംഗാള്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്‍മാര്‍.

കൗശിക് ഘോഷിനെ(0) അരുണ്‍ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് ബേസില്‍ തമ്പിയാണ് ബംഗാളിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. സുദീപ് ചാറ്റര്‍ജിയെ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് സന്ദീപ് വാര്യരും ആഞ്ഞടിച്ചതോടെ ബംഗാളിന്റെ തുടക്കം പാളി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ബംഗാളിന് മികച്ചൊരു കൂട്ടുകെട്ടുയര്‍ത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ബംഗാള്‍ ക്യാപ്റ്റന്‍ മനോജ് തിവാരിയെ എംഡി നിതീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.