ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പിനെ കുറിച്ച് സൂചന നല്‍കി പരിശീലകന്‍ രവി ശാസ്ത്രി. ഇപ്പോള്‍ മൂന്നാമത് ഇറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാലാമനാക്കി ഇറങ്ങാന്‍ സാധ്യതയേറെയാണെന്ന് ശാസ്ത്രി ക്രിക്ക് ബസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

വെല്ലിങ്ടണ്‍: ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പിനെ കുറിച്ച് സൂചന നല്‍കി പരിശീലകന്‍ രവി ശാസ്ത്രി. ഇപ്പോള്‍ മൂന്നാമത് ഇറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാലാമനാക്കി ഇറങ്ങാന്‍ സാധ്യതയേറെയാണെന്ന് ശാസ്ത്രി ക്രിക്ക് ബസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ മൂന്നാം സ്ഥാനത്തിന് അനുയോജ്യനായ ഒരു താരത്തെ കാണേണ്ടതുണ്ടെന്നും ശാസ്ത്രി. 

അദ്ദേഹം തുടര്‍ന്നു... സാഹചര്യം ആവശ്യപ്പെടുമെങ്കില്‍ അമ്പാട്ടി റായുഡുവിനേയോ അല്ലെങ്കില്‍ മറ്റൊരു താരത്തേയോ മൂന്നാം സ്ഥാനത്ത് കളിപ്പിക്കും. കോലി നാലാം സ്ഥാനത്ത് ഇറങ്ങും. എന്നാല്‍ ഓപ്പണിങ് കൂട്ടുക്കെട്ടിനെ ബുദ്ധിമുട്ടിക്കാനില്ലെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ രോഹിത് - ധവാന്‍ ഓപ്പണിങ് ജോഡിയേയും ശാസ്ത്രി പ്രശംസിച്ചു. ഏകദിനങ്ങളില്‍ ഈ സഖ്യം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. 

ഇന്ന് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മികച്ച ജോഡിയാണ് ഇന്ത്യയുടെത്. ഇന്ത്യയുടെ ഇടങ്കൈ- വലംങ്കൈ സഖ്യം ടീമിനെ ഒരുപാട് സഹായിക്കുന്നു. ധവാന്‍ എത്ര വേഗത്തിലാണ് 5000 റണ്‍സ് പൂര്‍ത്തിയാക്കിയതെന്ന് നോക്കുക. രോഹിത്തിന്റെ റെക്കോഡുളൊന്ന് പരശോധിച്ച് നോക്കൂ. ഏകദിനങ്ങളില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ജോഡിയായ സച്ചിന്‍- ഗാംഗുലി എന്നിവര്‍ക്കൊപ്പം നിര്‍ത്താം രോഹിത്- ധവാന്‍ സഖ്യത്തേയുമെന്ന് ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.