ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഐക്കണ്‍ താരങ്ങളിലൊരാളിയിരുന്നു സ്‌പിന്നര്‍ ആര്‍ അശ്വിന്‍. എന്നാല്‍ ആരാധരെ അമ്പരിപ്പിച്ച് അശ്വിനെ നിലനിര്‍ത്താതിരുന്ന ചെന്നൈ ലേലത്തിലും താരത്തെ ഇക്കുറി കൈവിട്ടു. അശ്വിനെ എന്ത് വിലകൊടുത്തും ചെന്നൈയിലെത്തിക്കുമെന്ന് നായകന്‍ എംഎസ് ധോണി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം 7.6 കോടി നല്‍കി പഞ്ചാബ് സൂപ്പര്‍ കിംഗ്സാണ് ഇത്തവണ ഇന്ത്യന്‍ സ്‌പിന്നറെ സ്വന്തമാക്കിയത്.
പ്രിയ ടീമായ ചെന്നൈയില്‍ വീണ്ടും കളിക്കാമെന്ന പ്രതീക്ഷകള്‍ക്ക് അസ്തമിച്ചതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് കൈവിട്ടതില്‍ താന്‍ നിരാശനാണ്. ചെപ്പോക്കില്‍ എനിക്ക് എന്‍റേതായ സ്‌പേസ് ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. പത്ത് വര്‍ഷത്തോളം ചെന്നൈയ്ക്കായി അവിടെ കളിച്ച താരമാണ് താന്‍. ചെപ്പോക്കില്‍ ഓരോ തവണ പന്തെറിയുമ്പോളും ലഭിച്ച പിന്തുണയാണ് നഷ്ടപ്പെടുന്നത്. മഞ്ഞപ്പട നിലനിര്‍ത്താത്തതില്‍ അതൃപ്തനാണെന്നും അശ്വിന്‍ വ്യക്തമാക്കി.
