മാഡ്രിഡ്: റയലിന്റെ തട്ടകമായ സാന്റിയാഗോയില്‍ ടീം പരാജയപ്പെട്ടതിന്റെ നടുക്കം താരങ്ങള്‍ക്കോ ആരാധകര്‍ക്കോ വിട്ടുമാറിയിട്ടില്ല. എന്നാല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സലോണയോട് തോറ്റതിന്റെ ദുഃഖം സഹിക്കാനാകാതെ റയല്‍ ആരാധകന്‍ ചെയ്ത കടുംകൈ പ്രയോഗമാണ് ഇപ്പോള്‍ ഇതിലും വലിയ ഞെട്ടല്‍ ഫുട്‌ബോള്‍ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോട് തോറ്റതിന്റെ ദുഃഖം റയല്‍ മാഡ്രിഡിന്റെ ആരാധകന്‍ അവസാനിപ്പിച്ചത് സ്വന്തം വീടിന് ബോംബിട്ടാണ്.
റൊമാനിയയിലെ അറാദിലാണ് റയല്‍ ആരാധകന്‍ വീടിന് ബോംബുവച്ചത്. റയല്‍ തോറ്റെന്ന് അറിഞ്ഞതോടെ ബോംബ് വീട്ടിലെ ഓവനില്‍ ഇട്ട് പൊട്ടിക്കുകയായിരുന്നു ഇയാള്‍. അയല്‍വാസി ഇടപെട്ടതുകൊണ്ട് മാത്രം ഇയാളുടെ ജീവന്‍ രക്ഷപ്പെട്ടു. റയലിന്റെ തോല്‍വിയാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് പൊലീസിനോട് ഇയാള്‍ പറഞ്ഞു. ബോംബ് പൊട്ടി വീട് പൂര്‍ണമായും നശിച്ചു.
Photo Courtesy: sportbible
