റയല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ലെഗാനസിനെ തോല്‍പിച്ചു.

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് ജയം. റയല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ലെഗാനസിനെ തോല്‍പിച്ചു. ഗാരെത് ബെയ്‌ലും ബോര്‍ജ മയോറാളും ആണ് റയലിന്റെ ഗോള്‍ നേടിയത്. ബ്രസാനക് ആണ് ലെഗാനസിന്റെ സ്‌കോറര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സെര്‍ജിയോ റാമോസിനും വിശ്രമം നല്‍കിയാണ് റയല്‍ ഇറങ്ങിയത്.

ബാഴ്‌സലോണ ഇന്ന് ഡിപ്പോര്‍ട്ടീവോയെ നേരിടും. 83 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് ഇന്ന് ജയിക്കാനായാല്‍ കീരീടം ഉറപ്പാക്കാം. 71 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്താണ്.