ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിന് തോല്‍വി. ടോട്ടനം ഒന്നിനെതിരെ നാല് ഗോളിന് ലിവര്‍പൂളിനെ തോല്‍പിച്ചു. ഹാരി കെയ്ന്‍ രണ്ടും സോം ഹ്യൂംഗ്, ഡെലി അലി എന്നിവര്‍ ഓരോ ഗോളും നേടി. മറ്റൊരു മത്സരത്തില്‍ ആഴ്സനല്‍ രണ്ടിനെതിരെ അ‍ഞ്ച് ഗോളിന് എവര്‍ട്ടനെ തോല്‍പിച്ചു. മോന്‍റിയല്‍, ലകാസെറ്റെ,റാംസേ, സാഞ്ചസ് എന്നിവരാണ് ആഴ്സനലിന്‍റെ ഗോളുകള്‍ നേടിയത്.

അതേസമയം സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് വിജയിച്ചു. ഐബറിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. മാര്‍ക്കോ അസെല്‍സിയോ, മാര്‍സെല്ലോ എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ഒന്ന് സെല്‍ഫ് ഗോളായി. 20 പോയിന്‍റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് റയലിപ്പോള്‍. 25 പോയിന്‍റുള്ള ബാഴ്‌സലോണയാണ് സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.