ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം പിറന്നത് നിരവധി റെക്കോര്‍ഡുകള്‍. പരുക്കിന്‍റെ പിടിയിലായിരുന്ന കെഎല്‍ രാഹുല്‍ തുടര്‍ച്ചയായ അര്‍ദ്ധ സെഞ്ചുറികളുടെ റെക്കോര്‍ഡുമായാണ് തിരികെയെത്തിയത്. ചേതേശ്വര്‍ പൂജാര അമ്പതാം ടെസ്റ്റ് മല്‍സരത്തില്‍ സ്വന്തമാക്കിയതാവട്ടെ അനവധി റെക്കോര്‍ഡുകള്‍.

1. തുടര്‍ച്ചയായ ആറ് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡ് കെഎല്‍ രാഹുലിനു സ്വന്തം. വെറും 18 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രാഹുലിന്‍റെ നേട്ടം

2. ഇന്ത്യക്കായി ഏറ്റവും വേഗതയില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി ചേതേശ്വര്‍ പൂജാര (84 ഇന്നിംഗ്സ്). വീരേന്ദര്‍ സേവാഗും സുനില്‍ ഗവാസ്കറുമാണ് മുന്നില്‍. ഇവര്‍ 81 ഇന്നിംഗ്സുകളില്‍നിന്നാണ് 4000 തികച്ചത്.

3. അര്‍ദ്ധ സെഞ്ചുറി നേടിയതോടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി പൂജാര. മറികടന്നത് ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എള്‍ഗറുടെ നേട്ടം..

4. അമ്പതാം ടെസ്റ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരമായി ചേതേശ്വര്‍ പൂജാര

5. അമ്പതാമത്തെ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് ചേതേശ്വര്‍ പൂജാര

6. ശ്രീലങ്കന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണ് ചേതേശ്വര്‍ പൂജാരയുടേത്. ഇതോടെ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ കൂടുതല്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായി പൂജാര. മുന്നിലുള്ളത് സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ മാത്രം.