ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഓസീസ് താരം സ്റ്റോയിനിസിനെ പുറത്താക്കാന്‍ ദകഷിണാഫ്രിക്കയുടെ റീസാ ഹെന്‍ഡ്രിക്സ് എടുത്ത ക്യാച്ച് കണ്ട് ആരാധകര്‍ ചോദിക്കുന്നു, കൈയില്‍ ഫെവിക്വിക് ഉണ്ടായിരുന്നോ ?.
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഓസീസ് താരം സ്റ്റോയിനിസിനെ പുറത്താക്കാന്‍ ദകഷിണാഫ്രിക്കയുടെ റീസാ ഹെന്‍ഡ്രിക്സ് എടുത്ത ക്യാച്ച് കണ്ട് ആരാധകര്‍ ചോദിക്കുന്നു, കൈയില്‍ ഫെവിക്വിക് ഉണ്ടായിരുന്നോ ?.
ദക്ഷിണാഫ്രിക്കയുടെ ഡ്വയിന്‍ പ്രിട്ടോറിയസിന്റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി നേടാനുള്ള സ്റ്റോയിനിസിന്റെ ശ്രമമാണ് ഹെഡ്രിക്സിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിച്ചത്.
തലക്ക് മുകളിലൂടെ അതിവേഗം പറന്നുപോയ പന്തിനെ ഹെന്‍ഡ്രിക്സ് ചാടി കൈപ്പിടിയിലൊതുക്കുകയായിരുന്നു. മത്സരത്തില്‍ 10 ഓവറില്‍ 32 റണ്‍സ് വഴങ്ങി പ്രിട്ടോറിയസ് മൂന്ന് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക ഇപ്പോള്‍ 1-0ന് മുന്നിലാണ്.
