ദില്ലി: ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് വീണ്ടും തിരിച്ചടി. ദില്ലി ടീമിന്റെ നായക സ്ഥാനത്ത് നിന്നും കൂടി ഗംഭീറിനെ മാറ്റി. വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീറിന് പകരം യുവതാരം റിഷഭ് പന്താണ് ഡല്‍ഹി ടീമിനെ നയിക്കുക. ദില്ലി സെലക്ഷ്ടറും മുന്‍ ഇന്ത്യന്‍ താരവുമായ നിഖില്‍ ചോപ്രയാണ് ഇക്കാര്യം അറിച്ചത്. ഗംഭീറിന്റെ കൂടി സമ്മതത്തോടെയാണ് അദ്ദേഹത്തെ നീക്കുന്നതെന്ന് ചോപ്ര പറയുന്നു.
ഗംഭീറിനോട് ഇതേകുറിച്ച് സംസാരിച്ചെന്നും അദ്ദേഹവും ഈ തീരുമാനത്തിന് പിന്തുണ നല്‍കുകയായിരുന്നെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
റിഷഭ് ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയിരുന്നു. ഇന്ത്യ 75 റണ്‍സിന് കൂറ്റന്‍ ജയം സ്വന്തമാക്കിയ മത്സരത്തില്‍ പുറത്താകാതെ അഞ്ച് റണ്‍സാണ് പന്ത് സ്വന്തമാക്കിയത്.
