എംഎസ് ധോണിക്ക് പകരക്കാരനായി ഇന്ത്യന്‍ ട്വന്റി-20 ടീമിലെത്തിയപ്പോള്‍ റിഷഭ് പന്തിന് മേല്‍ പ്രതീക്ഷകളേറെയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ രണ്ട് ട്വന്റി-20യിലും പന്തിന് പക്ഷെ ആ പ്രതീക്ഷ കാക്കാനായില്ല. ഏകദിന പരമ്പരയിലും വലിയ സ്കോര്‍ കുറിക്കാനാവാതിരുന്ന പന്ത് പക്ഷെ മൂന്നാം ട്വന്റി-20യില്‍ പന്ത് തന്റെ പ്രഹരശേഷി മുഴുവന്‍ പുറത്തെടുത്തപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാര്‍ വെറും കാഴ്ചക്കാരായി.

ചെന്നൈ: എംഎസ് ധോണിക്ക് പകരക്കാരനായി ഇന്ത്യന്‍ ട്വന്റി-20 ടീമിലെത്തിയപ്പോള്‍ റിഷഭ് പന്തിന് മേല്‍ പ്രതീക്ഷകളേറെയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ രണ്ട് ട്വന്റി-20യിലും പന്തിന് പക്ഷെ ആ പ്രതീക്ഷ കാക്കാനായില്ല. ഏകദിന പരമ്പരയിലും വലിയ സ്കോര്‍ കുറിക്കാനാവാതിരുന്ന പന്ത് പക്ഷെ മൂന്നാം ട്വന്റി-20യില്‍ പന്ത് തന്റെ പ്രഹരശേഷി മുഴുവന്‍ പുറത്തെടുത്തപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാര്‍ വെറും കാഴ്ചക്കാരായി.

38 പന്തില്‍ 58 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തിലേക്ക് നിര്‍ണായക സംഭാവന നല്‍കിയ പന്ത് കീറോണ്‍ പൊള്ളാര്‍ഡിനെതിരെ ഒറ്റ കൈ കൊണ്ട് നേടിയ സിക്സര്‍ ആരാധകരെ ശരിക്കും അമ്പരപ്പിച്ചിരുന്നു.

Scroll to load tweet…

പതിമൂന്നാം ഓവറിലായിരുന്നു പന്ത് ഒറ്റ കൈ കൊണ്ട് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പടുകൂറ്റന്‍ സിക്സര്‍ നേടിയത്.