Asianet News MalayalamAsianet News Malayalam

ലെവന്‍ഡോവസ്‌കിക്കു ബയേണ്‍ മടുത്തു; അടുത്ത സീസണില്‍ ടീം മാറാന്‍ ഒരുങ്ങുന്നു

  • ബയേണിന്റെ കുന്തുമുന ടീം വിടുന്നു
  • ലക്ഷ്യമിടുന്നത്‌ യുറോപ്പിനെ ഞെട്ടിക്കുന്ന ട്രാന്‍സ്‌ഫര്‍
robert lewandowski likes to move from bayern munich
Author
First Published May 30, 2018, 11:04 AM IST

മ്യൂണിക്ക്‌: ജര്‍മന്‍ ബുണ്ടസ്‌ ലീഗില്‍ അസാമാന്യ ഫോം തുടരുന്ന പോളിഷ്‌ താരം റോബര്‍ട്ട്‌ ലെവന്‍ഡോവസ്‌കിക്ക് ചാമ്പ്യന്‍ ടീമായ ബയേണ്‍ മ്യൂണിക്ക്‌ മടുത്തു. അടുത്ത സീസണില്‍ യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബ്ബില്‍ കളിക്കുവാനും ടീം വിടുവാനുമുള്ള ആഗ്രഹം ഏജന്റ് മുഖേന താരം ടീം മാനേജ്‌മെന്റിനെ അറിയിച്ചുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സ്‌പാനിഷ്‌ വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കു കൂടു മാറാനാണ്‌ ലെവന്‍ഡോവസ്‌കിയുടെ മോഹമെന്നാണ്‌ സൂചന.

ഇതിനായി നെയ്‌മറിനെ പിഎസ്‌ജിയില്‍ എത്തിക്കുന്നതിന്‌ ചുക്കാന്‍ പിടിച്ച ഏജന്റായി വിശേഷിക്കപ്പെടുന്ന പിനി സഹാവിയെ നേരത്തേ തന്നെ നിയമിച്ചിരുന്നു. ഇതോടെ യൂറോപ്പിനെ ഞെട്ടിക്കുന്ന പണമൊഴുകുന്ന ട്രാന്‍സ്‌ഫറാണ്‌ താരം ലക്ഷ്യമിടുന്നതെന്ന്‌ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ സമ്മറില്‍ ട്രാന്‍സ്‌ഫര്‍ ജാലകം തുറന്നപ്പോള്‍ ലെവന്‍ഡോവസ്‌കിയെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിച്ചിരുന്നെങ്കിലും ബയേണ്‍ സമ്മതം മൂളിയില്ല.

റയലിനെ കൂടാതെ ഇംഗ്ലീഷ്‌ ക്ലബ്ബുകളായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌, ചെല്‍സി, ഫ്രഞ്ച്‌ ക്ലബ്‌ പിഎസ്‌ജി എന്നി ടീമുകളുമായി ബന്ധപ്പെട്ടും ലെവന്‍ഡോവസ്‌കിയുടെ കാര്യത്തില്‍ ഫുട്‌ബോള്‍ ലോകത്ത്‌ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്‌. കഴിഞ്ഞ അഞ്ചു സീസണുകളില്‍ ബുണ്ടസ്‌ ലീഗില്‍ മൂന്നു വട്ടവും ടോപ്‌ സ്‌കോറര്‍ പട്ടം സ്വന്തമാക്കിയ താരമാണ്‌ ലെവന്‍ഡോവസ്‌കി. ഇതുവരെ ബയേണിനായി 180 ഗോളുകളും പേരിലെഴുതി.

ലെവന്‍ഡോവസ്‌കിയ്‌ക്ക്‌ ചെയ്യനാകുന്നതെല്ലാം ടീമിനായി ചെയ്‌തെന്നും ഇനി മാറ്റം വേണമെന്നുമുള്ള ആഗ്രമാണ്‌ താരത്തിനുള്ളതെന്നും സഹാവി പറയുന്നു. എന്നാല്‍, ലോകകപ്പിന്‌ ശേഷം അടുത്ത സീസണ്‍ ആരംഭിക്കുമ്പോഴും താരം ടീമില്‍ തുടരുമെന്ന പ്രതീക്ഷയാണ്‌ ബയേണ്‍ പുലര്‍ത്തുന്നത്‌. നേരത്ത, ലെവന്‍ഡോവസ്‌കി ടീം വിടുമെന്ന കാര്യത്തില്‍ അസ്വസ്ഥമാകണ്ടെന്നും അദ്ദേഹവുമായി 2021 വരെ കരാര്‍ നിലവിലുണ്ടെന്നും ബയേണ്‍ സിഇഒ കാള്‍ ഹെയ്‌ന്‍സ്‌ റുമ്മെനിജി ആരാധകരോട്‌ പറഞ്ഞിരുന്നു.

ചാമ്പ്യന്‍സ്‌ ലീഗില്‍ തുടര്‍ച്ചയായി മൂന്നാം വട്ടം കിരീടം ഉയര്‍ത്തിയെങ്കിലും കരീം ബെന്‍സേമ അടക്കമുള്ള താരങ്ങളുടെ പ്രകടനത്തില്‍ റയല്‍ തൃപ്‌തരായിരുന്നില്ല. മുന്നേറ്റ നിര കൂടുതല്‍ ശക്തമാക്കുന്നതിനായി മിന്നുന്ന ഫോം തുടരുന്ന ലെവന്‍ഡോവസ്‌കിയെ ഇതോടെ ടീം നോട്ടമിടുകയായിരുന്നു. കഴിഞ്ഞ രണ്ടു വട്ടവും ചാമ്പ്യന്‍സ്‌ ലീഗ്‌ സെമി ഫൈനലില്‍ റയലിനോട്‌ തോറ്റ്‌ പുറത്താകാനായിരുന്നു ബയേണിന്റെ വിധി.

 

 

Follow Us:
Download App:
  • android
  • ios