ബംഗലൂരുവില്‍ ഫിറ്റ്നെസ്സ് ക്യാംപില്‍ പങ്കെടുത്ത് മടങ്ങവെയാണ് രോഹനെതേടി സന്തോഷ വാര്‍ത്ത എത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്നതിന് പകരം പഠിക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്ന മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലേക്ക് എത്തി. കോച്ചിന് നന്ദി പറഞ്ഞ് കൂട്ടുകാരോട് ആഹ്ലാദം പങ്കിട്ടു.

ഈ മാസം അവസാനം രോഹന്‍ ക്യാംപിലേക്ക് പോകും. ബാറ്റ്സ്മാനെന്ന നിലയില്‍ നേരത്തെ കൂച്ച് ബീഹാര്‍ ട്രോഫിയിലടക്കം മികച്ച പ്രകടനം നടത്തിയതാണ് റോഹനെ തുണച്ചത്. രാഹുല്‍ ദ്രാവിഡിന്‍റെ കീഴില്‍ പരിശീലിക്കാനാകുന്നത് തന്നെ വലിയ സന്തോഷം നല്‍കുന്നുവെന്ന് രോഹന്‍ പറഞ്ഞു.രോഹന്‍ ടീമില്‍ ഇടം നേടുമെന്ന് കരുതിയിരുന്നതായി കോച്ച് സന്തോഷ് കുമാറും പറഞ്ഞു. കൊയിലാണ്ടി കുന്നുമ്മല്‍ സ്വദേശിയാണ് രോഹന്‍.